ഫിലഡൽഫിയ: അമേരിക്കയിലെ ഫിലഡൽഫിയയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ചാപ്റ്റർ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ ചെയർമാൻ സാബു സ്കറിയ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സംസാരിച്ചു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനിൽപ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ഇടപെടൽ ഉത്തരവാദിത്വപരമായിരിക്കണമെന്നും ഡോ. ഈപ്പൻ ഡാനിയൽ പറഞ്ഞു.